രക്തസാക്ഷിഫണ്ട്: കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യം; CPM പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ ഇറങ്ങിപ്പോക്ക്

കണ്ണൂർ: സി.പി.എം. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കും. ധനരാജ് രക്തസാക്ഷിഫണ്ട് ഉൾപ്പെടെയുള്ള കണക്ക് അവതരിപ്പിക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉൾപ്പെടെ പങ്കെടുത്തിരുന്നു.
വി.കുഞ്ഞികൃഷ്ണൻ ക്രമക്കേട് ആരോപിച്ച രക്തസാക്ഷിഫണ്ടിന്റെ വരവുചെലവ് കണക്കുകൾ ബഹുജനസമക്ഷം അവതരിപ്പിക്കുമെന്ന് ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് മാധ്യമങ്ങളാട് പറഞ്ഞിരുന്നു. എന്നാൽ ഏരിയ കമ്മിറ്റിയിലെ വിശദീകരണത്തിൽ വരവുചെലവ് കണക്ക് അവതരിപ്പിക്കാത്തതാണ് ചില അംഗങ്ങൾ ചോദ്യംചെയ്തത്. ഇറങ്ങിപ്പോകാൻ തുടങ്ങിയ നേതാക്കളെ ജില്ലാ സെക്രട്ടറി അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു. പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ മത്സരിപ്പിക്കാൻ സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
Content Highlights: Protest and walkout occurred during the CPM Payyanur Area Committee meeting., The dispute was over the non-presentation of the Dhanaraj Martyr Fund accounts., District Secretary K.K. Ragesh was present and intervened to pacify members., The incident highlights internal friction within the local party unit over financial transparency.