ജി. സുധാകരന് കുളിമുറിയിൽ നിന്ന് വീണ് പരിക്കേറ്റു, രണ്ട് മാസം പൂർണവിശ്രമം

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് കുളിമുറിയിൽ നിന്ന് വീണ് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ജി. സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രണ്ട് മാസം പൂർണവിശ്രമം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേൽക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്. - ജി. സുധാകരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Content Highlights: cpm leader g sudhakaran injured