യുഎപിഎയില്‍ പാര്‍ട്ടി നിലപാടെന്ത്‌; ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

അലന്‍ ശുഹൈബും താഹ ഫസലും | ഫോട്ടോ: മാതൃഭൂമി
അലന്‍ ശുഹൈബും താഹ ഫസലും | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: പന്തീരങ്കാവ് കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായതായി ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. യുഎപിഎയില്‍ പാര്‍ട്ടി നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സമ്മേളനത്തില്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും ആവശ്യമുയര്‍ന്നു. പോലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. 

അലനെയും താഹയെയും അറസ്റ്റ് ചെയ്തത് യുഎപിഎ സംബന്ധിച്ച സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്ന്‌ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2019 നവംബറിലാണ് സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Content Highlights: cpm area committe lashes out at the government in uapa case

Content Highlights: