സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ എം. നാരായണന് അന്തരിച്ചു

കോഴിക്കോട്: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം. നാരായണന് (68) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു.
18 വര്‍ഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന എം. നാരായണന് രാജിവെച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2015 മുതല്‍ 2020 വരെ ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഐവൈഎഫ് വെസ്റ്റ് എളേരി പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബികെഎംയു ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Former MLA and CPI leader M. Narayanan passes away