വാന്‍ഹായ് കപ്പലിലെ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരത്തടിയാന്‍ സാധ്യത; തൊടരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലില്‍ തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലില്‍നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ 16/06/2025 (തിങ്കളാഴ്ച),18/06/2025 (ബുധനാഴ്ച) തീയതികള്‍ മുതല്‍ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡും ഐടിഒപിഎഫും അറിയിക്കുന്നു.
കപ്പലില്‍നിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും കടല്‍തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കണ്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: containers from wanhai likely to reach shore from monday