വാന്‍ഹായ് 503-ലെ കണ്ടെയ്‌നറുകള്‍ തീരത്തെത്തിയേക്കും; അടുത്തുപോകുകയോ തൊടുകയോ ചെയ്യരുത്- കളക്ടര്‍

തീപ്പിടിച്ച ചരക്കുകപ്പലിൽനിന്ന് പുകയുയരുന്നു | Photo: x.com/IndiaCoastGuard
തീപ്പിടിച്ച ചരക്കുകപ്പലിൽനിന്ന് പുകയുയരുന്നു | Photo: x.com/IndiaCoastGuard

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തീരത്ത് അണയാന്‍ സാധ്യത. ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി. 

കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം. അതിനാല്‍ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവുകയോ അവ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Content Highlights: containers from ship wanhai likely to reach shore kozhikode collector issues warning