കാലിക്കറ്റ് സര്‍വകലാശാലയിലെ മാര്‍ച്ചില്‍ സംഘര്‍ഷം; ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി AISF പഠിപ്പുമുടക്കും

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പുമുടക്കും. ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ കേന്ദ്രങ്ങളെ പഠിപ്പുമുടക്കില്‍നിന്ന് ഒഴിവാക്കും.
സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു എഐഎസ്എഫിന്റെ മാര്‍ച്ച്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ലാത്തിവീശിയ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Content Highlights: conflict in march against governor, aisf declare strike on tuesday