മുഖ്യമന്ത്രിയുടെ വീട്ടിൽ നിന് മൂർഖൻ പാമ്പിനെ പിടികൂടി

ദേശം: മുഖ്യമന്ത്രി വിഡി സതീശന്റെ ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപരിസരത്താണ് പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സർപ്പ വൊളന്റിയേഴ്‌സ് ആയ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: Cobra found at the residence of Opposition Leader VD Satheesan., Incident occurred on Saturday afternoon around 2 PM., Rescue operation conducted by Sarpa volunteers Santhosh and Anantha Krishnan., The snake was safely handed over to the Kerala Forest Department.