ഭാരതാംബ വിവാദം: കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച-SFI സംഘർഷം

കോഴിക്കോട്: തളിയില്‍ യുവമോര്‍ച്ച-എസ്എഫ്‌ഐ സംഘര്‍ഷം. ഭാരതാംബ വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി തളി സാമൂതിരി സ്‌കൂളില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി വരുന്നതിനിടെയാണ് സംഭവം. തളി ക്ഷേത്രത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരേ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനിടെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എബിവിപി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് രംഗം ശാന്തമാക്കിയത്.
പിന്നാലെ, ബിജെപിയുടെ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി പോലീസിനോട് കയര്‍ത്തു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും പോലീസ് കസ്റ്റഡിയിലിരിക്കേ നടത്തിയ ഈ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പോലീസിന് ഉത്തരവാദിത്വമുണ്ടെന്നും യുവമോര്‍ച്ച ആരോപിച്ചു.
Content Highlights: clash erupts yuva morcha sfi amidst minister v sivankuttys visit