തിരുവനന്തപുരത്ത് NCP നേതാക്കൾ തമ്മിൽത്തല്ലി; ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ത്തു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ നേതാക്കളുടെ തമ്മിലടി. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ത്തു.
പി.സി. ചാക്കോ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആറ്റുകാല്‍ അജിയെ അടുത്തിടെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. ബുധനാഴ്ച പുതിയ ജില്ലാ പ്രസിഡന്റ് സതീഷ്‌കുമാര്‍ ഓഫീസിലെത്തി. എന്നാല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ അജി ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
Content Highlights: clash between ncp leaders in thiruvananthapuram