സി.കെ.ജാനുവും പാര്‍ട്ടിയും എന്‍ഡിഎ വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി.കെ.ജാനു പറഞ്ഞു.
കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗമാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്.
മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനുമാണ് ജെആര്‍സിയുടെ തീരുമാനമെന്ന് ജാനു അറിയിച്ചു.
'നിലവില്‍ എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍പി മുന്നണിയില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി ശക്തമായി പ്രവര്‍ത്തക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ തുടങ്ങാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി'സി.കെ.ജാനു പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: C.K. Janu's JRP Exits NDA Alliance, Citing Neglect.