കാർഗോ കയറ്റുമതിയിൽ വൻ കുതിപ്പ്; ഓണത്തിന് 1678 ടൺ ഉത്പന്നങ്ങൾ ഗൾഫിലെത്തും

നെടുമ്പാശ്ശേരി: ഓണം അടുത്തതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വഴിയുള്ള കാർഗോ കയറ്റുമതിയിൽ കുതിപ്പ്. ഓണത്തോടനുബന്ധിച്ച് 1678 ടൺ കാർഗോ കൊച്ചി വഴി കയറ്റി അയക്കുന്നതിന് ബുക്കിങ്ങുണ്ട്. ഈ മാസം 17 മുതൽ 23 വരെ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ വഴി 1,173 മെട്രിക് ടൺ കാർഗോയാണ് കയറ്റി അയക്കുന്നത്.
ഇതിൽ ഭൂരിഭാഗവും പഴവും പച്ചക്കറിയും ഉൾപ്പെടെയുള്ള ഓണം ഉത്പന്നങ്ങളാണ്. ഓണത്തിന് തൊട്ടുമുൻപുള്ള മൂന്ന് ദിവസം പച്ചക്കറിയും പഴവർഗങ്ങളും കൂടുതലായി കയറ്റി അയക്കും. നേന്ത്രപ്പഴം, ചെറിയ ഉള്ളി, ബീൻസ്, മുരിങ്ങക്ക, വിവിധയിനം പഴങ്ങൾ, പപ്പായ, പടവലം, പച്ച മാങ്ങ, വാഴയില എന്നിവ ഉൾപ്പെടുന്ന ചരക്കുകളാണ് ഭൂരിഭാഗവും. പാസഞ്ചർ വിമാനങ്ങൾക്ക് പുറമേ നാഷണൽ എയർലൈൻസും ഇൻഡിഗോയും നടത്തുന്ന ഷെഡ്യൂൾ ചെയ്യാത്ത കാർഗോ സർവീസുകൾ വഴിയും ചരക്ക് നീക്കം നടക്കുന്നുണ്ട്.
Content Highlights: Cochin International Airport (CIAL) records 1678 tons of cargo bookings for the Onam season., Major exports include bananas, shallots, beans, drumsticks, and plantain leaves to the Gulf., Cargo movement is scheduled between the 17th and 23rd of the month via passenger and cargo flights.