വയനാടിന് സമാനമായ സഹായം വിലങ്ങാടിനും നൽകും- ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിലങ്ങാട് സന്ദര്‍ശനം നടത്തുന്നു
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിലങ്ങാട് സന്ദര്‍ശനം നടത്തുന്നു

കോഴിക്കോട്: ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വിലങ്ങാട് സന്ദര്‍ശനം പൂര്‍ത്തിയായി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പരാതികള്‍ ഉയര്‍ന്നതിനാലാണ് സന്ദര്‍ശനം എന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 

വയനാടിന് സമാനമായ സഹായം വിലങ്ങാട് എത്തിക്കും. ദുരിതബാധിതര്‍ക്ക് വാടക നല്‍കുന്നതില്‍ വന്ന കാലതാമസവും പരിശോധിക്കും
നാട്ടുകാര്‍ക്ക് പരാതിയും പ്രതിഷേധവും ഉള്ളതിനാലാണ് സന്ദര്‍ശനമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 

ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നും അതിജീവനത്തിന് സഹായം നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നു എന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Content Highlights: chief secretary sharada muralidharan visited vilangad landslide site