കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം; സംഭവം ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ രണ്ടു വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. പുലിയൂർ തോട്ടിയാട്ട് പളളിത്താഴെയിൽ ടോംതോമസ്-ജിൻസി തോമസ് ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. പിന്നീട് തിരികെവന്നപ്പോൾ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Tragic accident in Chengannur: A two-year-old boy lost his life after falling into a water bucket. Police are investigating.Tragic accident in