ചെല്ലാനം ഹാർബറിൽ‍ വൻ തീപ്പിടിത്തം; വള്ളങ്ങളും കടകളും കത്തിനശിച്ചു

#സ്വന്തം ലേഖിക
ചെല്ലാനം ഹാർബറലുണ്ടായ തീപ്പിടിത്തം | Photo: mathrubhumi
ചെല്ലാനം ഹാർബറലുണ്ടായ തീപ്പിടിത്തം | Photo: mathrubhumi

കൊച്ചി: ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹാർബറിനോട് ചേർന്നുള്ള പ്രദേശത്തെ കരിയിലകൾക്കാണ് തീപ്പിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. ആളപായമില്ല.

ഹാർബറിനോട് ചേർന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന്റെ ഇലകൾക്ക് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് തീ പടർന്ന് പിടിക്കുകയും സമീപത്തുള്ള വഞ്ചിയിലേക്കും കടകളിലേക്കുമെല്ലാം വ്യാപിക്കുകയുമായിരുന്നു.

അരൂരിൽനിന്നും മട്ടാഞ്ചേരിയിൽനിന്നുമുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Content Highlights: Fire erupts at Chellanam Fishing Harbour, damaging boats. Suspected arson on dry leaves near the harbour.