ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം; പിന്നാലെ പിറന്നാൾ കേക്കുമുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി: 'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനവും റോഡിൽതന്നെ പിറന്നാൾ കേക്കുമുറിക്കലും. ചാണ്ടി ഉമ്മൻ എം.എൽ.എ.യുടെ നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾകേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് 'ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ...ഒരു കല്യാണമൊക്കെ കഴിച്ചൂടെ...?' എന്നൊക്കെ.
ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ.പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: chandy oommen road inauguration viral video and with birthday celebration