ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16-കാരനെ പീഡിപ്പിച്ചെന്ന കേസ്; വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ഉന്നതർക്കെതിരെ കുറ്റപത്രം

ചന്തേര: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെയുള്ള ഉന്നതർ ഉൾപ്പെട്ട പ്രകൃതിവിരുദ്ധ പീഡനക്കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 16-കാരനെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചന്തേര പോലീസ് കാസർകോട് പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത എട്ട് കേസുകളിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പടന്നയിലെ കെ.വി. സൈനുദ്ദീൻ (54,) പടന്നക്കാട്ടെ റംസാൻ (64), സിറാജുദ്ദീൻ വടക്കുമ്പാട്, കൊടക്കാട്ടെ സുരേഷ് (40), റെയിൽവേ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), വൾവക്കാട്ടെ കുഞ്ഞഹമ്മദ് (55), ചെമ്പ്രകാനം സ്വദേശി പൂച്ചോലിലെ നാരായണൻ (60), വടക്കേക്കൊവ്വലിലെ റഹീസ് (30), അഫ്സൽ, മുസ്‌ലിം യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീൻ വടക്കുമ്പാട് എന്നിവരാണ് പ്രതികൾ.
സിറാജുദ്ദീനൊഴിച്ച് 13 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒളിവിലാണ്. മുൻകൂർജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു. പിന്നീട് പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി. 2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.
Content Highlights: Police file charge sheet in a natural abuse case involving high officials. Victim, a 16-year-old, met accused via dating app.