RMP നേതാവ് ഹരിഹരന്റെ വീടിന് മുന്‍പിലെത്തി അസഭ്യംപറഞ്ഞ കേസ്; പ്രതികള്‍ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

കോഴിക്കോട്: ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു മുന്‍പിലെത്തി അസഭ്യം പറഞ്ഞ കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു. വാഹന ഉടമ സിബിന്‍ലാലിന്റെ വീടിനുമുന്നില്‍നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.
ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടകവസ്തു അറിയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഒരു സംഘം ഹരിഹരന്റെ വീടിന് മുമ്പില്‍ എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഒരു ചുവന്ന ഹ്യുണ്ടായി കാറിലാണ് പ്രതികള്‍ എത്തിയതെന്നും ഇത് വടകര രജിസ്‌ട്രേഷനുള്ള കാര്‍ ആണെന്നും ഹരിഹരന്‍ തിരിച്ചറിഞ്ഞിരുന്നു ഈ വിവരങ്ങള്‍ പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറുടമയെ കണ്ടെത്തിയത്.
എന്നാല്‍ കാര്‍ ഉടമ ആ സമയത്ത് കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. വേറെ അഞ്ചുപേരാണ് കാര്‍ ഉപയോഗിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Content Highlights: car travelled by team who verbally abused ks hariharan taken into custody