അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്; കാര്‍ നിര്‍ത്താതെ പോയി

അപകടത്തില്‍ തകര്‍ന്ന ബൈക്ക്‌
അപകടത്തില്‍ തകര്‍ന്ന ബൈക്ക്‌

കോട്ടയം: മണിപ്പുഴ ഈരയില്‍ക്കടവ് റോഡില്‍  അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ എരുമേലി സ്വദേശി ആദര്‍ശ്, കറുകച്ചാല്‍ സ്വദേശി മിന്നു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി എട്ടരയോടെ കോട്ടയം ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിന്റെ മധ്യഭാഗത്തായാണ് അപകടമുണ്ടായത്. ഈരയില്‍ക്കടവ് ഭാഗത്തുനിന്നെത്തിയ ഫോര്‍ച്യൂണര്‍ കാര്‍ എതിര്‍ദിശയില്‍നിന്നെത്തിയ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റവരെ ഇതുവഴിയെത്തിയ യാത്രക്കാരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

അമിത വേഗത്തില്‍ പോയ കാറിന്റെ മുന്‍ഭാഗത്തുനിന്ന് അസ്വാഭാവികമായ ശബ്ദമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ കാര്‍ കടുവാക്കുളം ഭാഗത്തുകൂടി പോകുന്നത് കണ്ടതായി പ്രദേശവാസികളായ യുവാക്കള്‍ പറഞ്ഞു.
 

Content Highlights: car bike accident, kottayam