ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം വീടിന് മുന്നിൽ

കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നിൽവെച്ച് സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്. വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്.
ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നിൽ നിന്നും വടകരയിലേക്ക് പോകാൻ ബസിന് കൈകാട്ടിയ നാരായണനെ അമിത വേഗത്തിലെത്തിയ ബസിൻ്റ പിൻഭാഗം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയ കാറിന് മുകളിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വടകര ഗവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: A 66-year-old man was tragically killed after being hit by a speeding private bus