തിരുവനന്തപുരത്ത് ബോംബേറിൽ രണ്ടുപേർക്ക് പരിക്ക്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം

തിരുവനന്തപുരം: തുമ്പ നെഹ്റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലംഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.
സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തുമ്പ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ബോംബേറ് നടത്തിയത്. വിദേശത്തായിരുന്ന സുനി ഈയടുത്താണ് നാട്ടിലെത്തിയത്
ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം നടന്നത്. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
Content Highlights: bombed in Tumba Three people injured