നവ്യ ഹരിദാസ് മഹിളാ മോര്‍ച്ച അധ്യക്ഷ, മനുപ്രസാദ് യുവമോര്‍ച്ച പ്രസിഡന്റ്

തിരുവനന്തപുരം: ബിജെപിയുടെ വിവിധ പോഷക സംഘടനകൾക്ക് ഇനി പുതിയ നേതൃത്വം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി തിരുവനന്തപുരം സ്വദേശി വി. മനുപ്രസാദിനെയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായി കോഴിക്കോട് സ്വദേശി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. രണ്ടു തവണയായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ അംഗമാണ് നവ്യ. നിലവിൽ കൗൺസിലിലെ പാർട്ടി ലീഡറാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെയും സ്ഥാനാർഥിയായിരുന്നു.
ഒ.ബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷനായി എം പ്രേമന്‍, എസ്.സി മോര്‍ച്ചയിലേക്ക് ഷാജുമോന്‍ വട്ടേക്കാട്, എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനായി മുകുന്ദന്‍ പള്ളിയറ എന്നിവരെ നിശ്ചയിച്ചു. സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയിലേക്കും ഷാജി രാഘവനെ കിസാന്‍ മോര്‍ച്ചയിലേക്കും സംസ്ഥാന അധ്യക്ഷന്‍മാരായി നിശ്ചയിച്ചു.
Content Highlights: BJP Kerala announces new state presidents for its various frontal organizations