'ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍...'; പ്രതികരണവുമായി ബെന്യാമിന്‍

ബെന്യാമിന്‍
ബെന്യാമിന്‍

തിരുവനന്തപുരം: പത്ര പരസ്യത്തിലെ വാചകങ്ങളെ ചൊല്ലി 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിന്‍. 'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്', ബെന്യാമിന്‍ ഫേയ്സ്ബുക്കില്‍ പറഞ്ഞു. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ പരസ്യപോസ്റ്ററിലുള്ള 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകത്തെ ചൊല്ലി ഇടത് സൈബര്‍ പേജുകളിലാണ് ബഹിഷ്‌കരണ ആഹ്വാനവും മറ്റും നടന്നത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ളതാണ് പരസ്യമെന്ന് ചൂണ്ടിക്കായായിരുന്നു ഇത്.

എന്നാല്‍ പരസ്യത്തില്‍ ദേശീയ പാതയെന്നോ പിഡബ്ല്യുഡി റോഡുകളെന്നോ പ്രത്യേക പരാമര്‍ശം ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രത്യേക സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ല ചിത്രവും പരസ്യവുമെന്ന് നടന്‍ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.

Content Highlights: benyamin comment -film ad nna thaan case kodu-cyber attack