മണര്‍കാട് പള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ശ്രേഷ്ഠ ബാവ, മുമ്പ് മണർകാട് പള്ളി സന്ദർശിച്ചപ്പോൾ പ്രാര്‍ഥനയിൽ (ഫയൽ ചിത്രം)
ശ്രേഷ്ഠ ബാവ, മുമ്പ് മണർകാട് പള്ളി സന്ദർശിച്ചപ്പോൾ പ്രാര്‍ഥനയിൽ (ഫയൽ ചിത്രം)

മണര്‍കാട് (കോട്ടയം): കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോടുള്ള അനുശോചന സൂചകമായി മണര്‍കാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ചയും (1-11-2024 ) കബറടക്ക ദിവസമായ ശനിയാഴ്ചയും (2-11-2024) അവധി നല്‍കാന്‍ പള്ളി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.

Content Highlights: Manarcadu church announces leave for Educational institutions under it