മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കരുത്- സർക്കുലർ പുറത്തിറക്കി എക്‌സൈസ് അഡീഷണൽ കമ്മിഷണർ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: B Muralikrishnan
പ്രതീകാത്മക ചിത്രം | Photo: B Muralikrishnan

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് നൽകരുതെന്ന നിർദേശം പുറപ്പെടുവിച്ച് എക്‌സൈസ് അഡീഷണൽ കമ്മിഷണർ. ഡെപ്യൂട്ടി കമ്മിഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർക്കായാണ് നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

മദ്യനയം വരുന്നതിന് മുൻപേ, ബാർ ലൈസൻസ് അനുവദിച്ച നടപടിയെത്തുടർന്നാണ് സീറാം സാംബശിവ റാവുവിനെ എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. സീറാമിനെ മാറ്റിയതിന് പിന്നാലെ അഡീഷണൽ കമ്മിഷണർ ആർ. ജയശങ്കറിന് എക്‌സൈസ് കമ്മിഷണറുടെ അധികച്ചുമതല കൂടി നൽകുകയും ചെയ്തിരുന്നു.

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ബാർ ലൈസൻസ് വിഷയത്തിൽ എക്‌സൈസ് അഡീഷണൽ കമ്മിഷണറുടെ സർക്കുലർ പുറത്തെത്തിയിരിക്കുന്നത്.

Content Highlights: Excise Additional Commissioner issued a circular instructing officials not to issue bar licenses until the new liquor policy is implemented., Comes in the wake of shifting Excise Commissioner Sreeram Sambasiva Rao over premature bar license approvals., Additional charge given to R. Jayashankar who subsequently released the directive to all Deputy Commissioners.