ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവനന്ദുവിനെയാണ് കാണാനായത്. സംഭവത്തിൽ, ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. 

വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. വീടിനും പരിസരത്തും അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്. 

Content Highlights: Missing 2-Year-Old in Balaramapuram, police started investigation