ആരോഗ്യനില തൃപ്തികരം; ബാബുവിന് വെള്ളിയാഴ്ച ആശുപത്രിവിടാം - മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ മലയില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സയിലുള്ള ബാബുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് കൂടി ഇനി ബാക്കിയുണ്ട്. വെള്ളിയാഴ്ച ഈ ടെസ്റ്റ് നടത്തിയശേഷം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നാളെതന്നെ ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സാഹചര്യമാണുള്ളതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നേരത്തെയുള്ള ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും ബാബുവിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎംഒയും മറ്റു ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച് ആശുപത്രിയിലെത്തിയ വീട്ടുകാരുമായും ബാബു സംസാരിച്ചിരുന്നു.
content highlights: Babu will be discharged on Friday says Minister K Krishnankutty
Content Highlights: