'ആഭ്യന്തരമന്ത്രിമാരെ നാറാണക്കല്ല് പിടിപ്പിക്കുന്നത് പോലീസുകാർ'; മുൻ ഡിജിപി ബി. സന്ധ്യ

#ന്യൂസ് ഡെസ്ക്
ബി.സന്ധ്യ രചിച്ച "ദേവികുളം നിഗൂഢതകളുടെ ആകാശദ്വീപ്" എന്ന പുസ്തകം മന്ത്രി രമേശ് ചെന്നിത്തല മന്ത്രി പി.സി. വിഷ്ണുനാഥിന് നൽകി പ്രകാശനം ചെയ്യുന്നു. ജോർജ് ഓണക്കൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, കെ. സുദർശനൻ, അബിൻ വർക്കി എം.എൽ.എ. എന്നിവർ സമീപം

തിരുവനന്തപുരം: മുൻ ഡിജിപി ബി. സന്ധ്യ തന്റെ പുതിയ നോവലായ 'ദേവികുളം നിഗൂഡതകളുടെ ആകാശദ്വീപ്' പ്രകാശന വേളയിൽ പോലീസ് സേനയ്‌ക്കെതിരെയും അതിന്റെ പ്രവർത്തന രീതികൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോലീസുകാർ സമൂഹത്തിന്റെ ശത്രുക്കളായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും യഥാർത്ഥത്തിൽ ആഭ്യന്തരമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നശിപ്പിച്ച് നാറാണക്കല്ല് പിടിപ്പിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവർ തുറന്നടിച്ചു. പോലീസ് എന്നാൽ മർദ്ദനമല്ല, മറിച്ച് കാവലും കരുണയുമാണെന്നും ഒരു ടീം ഇല്ലെങ്കിൽ പോലീസ് സംവിധാനം വെറും പൂജ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. പോലീസിനെ യഥാർത്ഥ കാവലാളായി മാറ്റാൻ 'പോലീസ്' എന്ന പേര് മാറ്റി 'കാവൽ സേന' എന്നാക്കേണ്ട കാലം അതിക്രമിച്ചുവെന്നും, തന്റെ നോവൽ ഇത്തരമൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ബി. സന്ധ്യ വ്യക്തമാക്കി.

Content Highlights: Former DGP B. Sandhya critiques police conduct during her book launch.