‘എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്, ആരോടും വിവേചനമില്ല’; വോട്ട് രേഖപ്പെടുത്തി നടൻ ആസിഫ് അലി

#മാതൃഭൂമി ന്യൂസ്
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ആസിഫ് അലി | screengrab/mathrubhumi news
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ആസിഫ് അലി | screengrab/mathrubhumi news

തൊടുപുഴ: സുഹൃത്തുക്കൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഉള്ളതിനാൽ ആരോടും വിവേചനം കാണിക്കാതിരിക്കാനാണ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നടൻ ആസിഫ് അലി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലക്കാട് മത്സരിക്കുന്ന രമേശ് പിഷാരടി ഉൾപ്പെടെ നിലവിലെ മന്ത്രിമാരിലും എംഎൽഎമാരിലും തനിക്ക് സുഹൃത്തുക്കളുണ്ട്. അവർക്കെല്ലാം തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊടുപുഴയിൽ ഇത്തവണ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കുന്നത് ഒരു മാതൃകാപരമായ നിലപാടാണെന്നും പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ പക്വതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകി മുതിർന്നവർ മാറിനിൽക്കുന്നത് എല്ലാ രാഷ്ട്രീയക്കാരും പിന്തുടരേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി വിളിച്ചാൽ താൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആസിഫ് അലി പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

Content Highlights: Asif Ali clarifies that his offer to campaign for a friend was misinterpreted., He commends PJ Joseph for stepping aside in Thodupuzha for the 2026 elections., The move is seen as a sign of political maturity and support for the new generation.