വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

ആര്യനാട്: വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാറിനെ (57)മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് - വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം വിരമിക്കാൻ ഇരിക്കുകയായിരുന്നു. കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക്. ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്.
സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് അനിൽ കുമാർ ഒന്നരവർഷത്തിൽ കൂടുതലായി സസ്പെൻഷനിനാണ്.
ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീടിന്റെ പുറത്ത് പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടത്. സാമ്പത്തിക ബാധ്യതയെന്ന് പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Anil Kumar, former acting secretary of Vellanad Service Cooperative Bank, found dead in Aryanaad. Police suspect financial burden as a cause.