തട്ടകം മാറ്റാൻ ആര്യ രാജേന്ദ്രൻ; കോഴിക്കോട്ട് പ്രവർത്തിക്കാൻ പാർട്ടിയുടെ അനുമതി തേടി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ പാർട്ടിയുടെ അനുമതി തേടി തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയറും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ ആര്യാ രാജേന്ദ്രൻ. ജില്ലാനേതൃത്വത്തോടാണ് അനുമതി തേടിയത്. ഇക്കാര്യത്തിൽ സി.പി.എം. സംസ്ഥാന സെന്ററാണ് തീരുമാനമെടുക്കുക.
ആര്യയുടെ ഭർത്താവും മുൻ എം.എൽ.എ.യുമായ സച്ചിൻദേവിന്റെ നാടാണ് കോഴിക്കോട്. ഇവിടേക്കു താമസം മാറുന്നതിന്റെ ഭാഗമായാണ് ആര്യ ഇങ്ങനെയൊരാവശ്യം മുന്നോട്ടുവെച്ചത്. കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറി വി. ജോയിക്ക് കത്ത് നൽകിയത്.
നിലവിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന ഭാരവാഹികൂടിയാണ് ആര്യ. 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട ആര്യയ്ക്ക് പക്ഷേ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയിരുന്നില്ല.
Content Highlights: Former Thiruvananthapuram Mayor Arya Rajendra seeks CPM permission to work in Kozhikode district., The request is part of her plan to relocate to her husband Sachin Dev's hometown., A formal letter has been submitted to district secretary V. Joy, awaiting state center decision.