ആർട്ടിസ്റ്റ് മദനനൊപ്പം ഒരു വര ദിനം; കാഴ്ചക്കാർക്ക് വരയുടെ മാന്ത്രികത സമ്മാനിച്ച് ചിത്രകലാശില്പശാല

ചിത്രകലാ ശില്പശാല ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യുന്നു
ചിത്രകലാ ശില്പശാല ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: പനമറ്റം ദേശീയവായനശാലയിൽ ആർട്ടിസ്റ്റ് മദനനൊപ്പം ഒരു വര ദിനം ചിത്രകലാശില്പശാല സംഘടിപ്പിച്ചു. ആസ്വാദകർക്കുമുൻപിൽ ക്യാൻവാസിൽ നിമിഷനേരം കൊണ്ട് ചിത്രമെഴുതി ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം നിർവഹിച്ചപ്പോൾ അത് കാഴ്ചക്കാർക്ക് വരയുടെ മാന്ത്രികതയുടെ അനുഭവമായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുൻ ആർട്ട് എഡിറ്ററും പ്രശസ്ത ചിത്രകാരനുമായ ആർട്ടിസ്റ്റ് മദനനൊപ്പം കേരളത്തിലെ പ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്പശാലയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും അവർ ചിത്രമെഴുത്തിന്റെ സങ്കേതങ്ങൾ വിവരിച്ചു.

വി.ആർ. മനു, ശ്രീലത, സുജിൽകുമാർ, രതീഷ് ശിവഗംഗ, ഉണ്ണി മണ്ണേങ്ങോട്, ജെയ് പി. ഈശ്വർ, പ്രിയ ശ്രീലത, പനമറ്റം വി.എൻ.രാധാകൃഷ്ണൻ, മോഹൻ മണിമല, സുരേഷ്‌കുമാർ എന്നീ ചിത്രകാരന്മാർ പങ്കെടുത്തു. വായനശാലയുടെ ആർട്ട് ഗാലറിയും മദനൻ ഉദ്ഘാടനം ചെയ്തു.

Content Highlights: artist-madanan-painting-workshop-panamattom