ആർക്കും ബുദ്ധിമുട്ടാണ്ടാക്കാത്ത തരത്തിൽ ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ല- അബിൻ വർക്കി

പത്തനംതിട്ട: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്തതരത്തിൽ ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ല. പക്ഷേ ഒരാൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാവരുതെന്ന് മാത്രം. ആറന്മുളയുടെ തനതായ എല്ലാം സംരക്ഷിച്ചുകൊണ്ടുവേണം വിമാനത്താവളം വരാൻ. എങ്ങനെ അത് ചെയ്യാം എന്ന കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്, അബിൻവർക്കി പറഞ്ഞു.
ഒരു വിമാനത്താവളം വരിക എന്നാൽ ഒരു പ്രദേശത്തെ മാത്രമല്ല, രണ്ടോ മൂന്നോ ജില്ലകളുടെ ആകെ വികസനത്തിന് സഹായിക്കുന്ന കാര്യമാണ്. ആ പ്രദേശത്തിന് അത് നല്ലതാണ്. വികസനം സാക്ഷാത്കരിക്കലാണ്. പക്ഷെ, പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.