എഫ്.ഐ.ആർ കൈയിൽ കിട്ടാതെ അറസ്റ്റിന് സഹകരിക്കില്ലെന്ന് ആന്റോ അഗസ്റ്റിൻ

Photo | Screen grab/ mathrubhumi news
Photo | Screen grab/ mathrubhumi news

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും വ്യാജ കരാറുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്‌.ഐ.ടി റെയ്ഡ് ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിനിടെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് അനുവദനീയമായ അളവിൽ കവിഞ്ഞ് വിദേശമദ്യവും വൈനും പിടികൂടിയതോടെ കാര്യങ്ങൾ വഴിമാറുകയായിരുന്നു. തുടർന്ന് അബ്കാരി ആക്ട് പ്രകാരമുള്ള നടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നും ആന്റോ അഗസ്റ്റിനും അഭിഭാഷകനും നിലപാടെടുത്തത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി. അധികം വൈകാതെ തന്നെ എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറാമെന്ന് അറിയിച്ചെങ്കിലും, രേഖ ലഭിക്കുന്നത് വരെ അറസ്റ്റിന് തയ്യാറാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആന്റോ അഗസ്റ്റിൻ. എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും വ്യാജ കരാറുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വീട്ടിലും എസ്‌.ഐ.ടി റെയ്ഡുമായി മുന്നോട്ട് പോയത്. എന്നാൽ അന്വേഷണത്തിനിടെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് അനുവദനീയമായ അളവിൽ കവിഞ്ഞ് വിദേശമദ്യവും വൈനും പിടികൂടിയതോടെ കാര്യങ്ങൾ വഴിമാറുകയായിരുന്നു.

Content Highlights: SIT conducted raids at Anto Augustine's Wayanad residence over Messi Kerala visit financial irregularities., Excess foreign liquor and wine were seized during the investigation., Anto Augustine demanded an FIR copy before yielding to arrest, causing dramatic scenes.