വിദേശ കറൻസി തിരികെ വേണം, യാത്രകൾക്ക് കരുതിയതെന്ന് ആന്റോ; മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിൻ
ആന്റോ അഗസ്റ്റിൻ

കൊച്ചി: റെയ്ഡിനിടെ പിടിച്ചെടുത്ത 6,500 ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്‌ട്രേറ്റ്കോടതിയിൽ ഹർജി നൽകി.

400 കെനിയൻ കറൻസിയുമാണ് ആന്റോയുടെ പക്കൽനിന്ന് പിടിച്ചെടുത്തിരുന്നു. ഈ തുക യാത്രകൾക്ക് കരുതിയതാണെന്നും കെനിയൻ കറൻസിയുടെ മൂല്യം 300 ഇന്ത്യൻ രൂപയുടേതിനെക്കാൾ കുറവാണെന്നുമാണ് ഹർജിക്കാരന്റെ വാദം.

എന്നാൽ, പിടിച്ചെടുത്ത കറൻസികളിൽ ചിലത് വ്യാജമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതി വകുപ്പിനും ഇ.ഡി.ക്കും കൈമാറിയിട്ടുണെന്നും അവരുടെ റിപ്പോർട്ട് ലഭിക്കണമെന്നും പോലീസ് പറഞ്ഞു.

മെസ്സി അടങ്ങുന്ന അർജൻറീന ഫുട്ബാൾ ടീമിനെകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ആന്റോ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും.

തത്‌കാലം അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിന് മുന്നോടിയായി നോട്ടീസ് നൽകുമെന്നും വ്യാഴാഴ്ചത്തെ വാദത്തിനിടെ പോലീസ് അറിയിച്ചു. മുഖ്യന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ എടുത്ത കേസിലെ മുൻകൂർജാമ്യ ഹർജി ശനിയാഴ്ച പരിഗണിക്കും.

Content Highlights: Anto Augustine filed a petition in Kalamassery Magistrate Court for the return of 6,500 USD and 400 Kenyan currency., Police stated that they need to verify if the currency is fake and have informed the Income Tax Department and ED., Ernakulam Principal Sessions Court to deliver verdict on anticipatory bail petition regarding the Argentina football team financial fraud case., Anticipatory bail plea related to the fake marriage allegation complaint by Congress spokesperson Raju P. Nair to be heard on Saturday.