മെസ്സിയുടെ പേരിൽ തട്ടിപ്പ്: ആന്റോയ്ക്കെതിരെ കേസെടുക്കാൻ ഇ.ഡി.ക്ക് അനുമതി

കൊച്ചി: അർജന്റീന ഫുട്‌ബോൾടീമിന്റെയും മെസ്സിയുടെയും പേരിൽനടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചുമതലക്കാരനായ ആന്റോ അഗസ്റ്റിന്‍റെ പേരിൽ കേസെടുക്കാൻ ഇ.ഡി. അനുമതി. ഇ.ഡി. ഉന്നതതല സമിതിയായ റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് (ആർ.എ.എം.സി.) അനുമതി നൽകിയത്. വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണിത്.
കൊച്ചി ഇ.ഡി. ഓഫീസ് ഉടൻ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്യും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയും പ്രതിപ്പട്ടികയിൽ ചേർക്കും.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ.) പ്രകാരമാണ് കേസ് രജിസ്റ്റർചെയ്യുക. കളമശ്ശേരി പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. ആണ് ആധാരമാക്കുക.
റിപ്പോർട്ടർ കമ്പനിയും ആന്റോയും മറ്റുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച് ലാഭമുണ്ടാക്കിയെന്നാണ് പ്രാഥമിക കേസ്. ആന്റോയുടേയും റിപ്പോർട്ടർ കമ്പനിയുടേയും സാമ്പത്തിക ഇടപാടുകളിലും അന്വേഷണമുണ്ടാവും.
Content Highlights: Enforcement Directorate (ED) high-level committee Risk Assessment Management Committee (RAMC) permits case registration against Anto Augustine. Fraud was committed using the names of Lionel Messi and the Argentina national football team. Reporter Broadcasting Company Private Limited to be named as an accused in the upcoming ECIR. The investigation is initiated under the Prevention of Money Laundering Act (PMLA). Proceedings are based on the primary FIR previously registered by the Kalamassery Police.