22 സിസിടിവി ക്യാമറകൾ, ദൃശ്യങ്ങളൊന്നുമില്ല; ആന്റോ അഗസ്റ്റിന്റെ വീട്ടിലെ ഡിവിആർ എടുത്തുമാറ്റിയ നിലയിൽ

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്

വയനാട്: ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഓഫീസിലും എക്സൈസ് നടത്തിയ പരിശോധനയിൽ വയനാട്ടിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായില്ല. വീട്ടിൽ സ്ഥാപിച്ചിരുന്ന 22 ക്യാമറകളിൽനിന്നും യാതൊരുവിധ ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ് എക്സൈസ് സംഘം കണ്ടെത്തിയത്.

ഈ വീട് തങ്ങളുടേതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിൽ കോടതിയിൽ ജാമ്യത്തിനായി ഉന്നയിക്കുന്നത്. എന്നാൽ ഇവർ എല്ലാ ആഴ്ചയും ഈ വീട്ടിൽ വന്നുപോകുന്നുണ്ടെന്ന് ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് വ്യക്തമാണ്. ഈ വീട്ടിൽനിന്നുള്ള പുതിയ റീലുകൾ ഓരോ ആഴ്ചയും അപ്‌ലോഡ് ചെയ്യാറുമുണ്ട്. അതിനാൽത്തന്നെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ വളരെ പ്രധാനപ്പെട്ട തെളിവാണ്.

സിസിടിവി ദൃശ്യങ്ങൾ എടുത്തുമാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം റെയ്ഡിനുശേഷം തെളിവെടുപ്പിനായി എക്സൈസ് സംഘം സ്ഥലത്തെത്തിയപ്പോൾ, മുമ്പ് കോമ്പൗണ്ടിലുണ്ടായിരുന്ന വാഹനങ്ങളും ചാനൽ എംബ്ലമുള്ള വാനും അവിടെനിന്ന് മാറ്റിയിരുന്നു. ഈ സമയത്ത് കോമ്പൗണ്ടിനുള്ളിൽ ജോലിക്കാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല.