മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിന്റെ ആഹ്വാനം; ശനിയാഴ്ച MLAമാർ ദീപം തെളിയിക്കും

തിരുവനന്തപുരം: മയക്കു മരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടിയും നടക്കും.
ലഹരിക്കെതിരെ ഒക്ടോബര്‍ 2ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഘല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഘല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യത്ഥിച്ചു.
Content Highlights: anti drug awareness campaign - Light against drugs