'മൃഗങ്ങളെ അടിമകളാക്കി മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുന്നു': കൂട്ടിൽക്കിടന്ന് പ്രതിഷേധിച്ച് യുവാക്കൾ

• മൃഗസ്നേഹികളായ ജീവൻ ജയകൃഷ്ണനും അഭിഷേകും സെക്രട്ടേറിയറ്റിനു മുന്നിൽ അടച്ചിട്ട കൂട്ടിൽക്കിടന്ന് നാലുദിവസത്തെ നിരാഹാര സമരം ആരംഭിച്ചപ്പോൾ
• മൃഗസ്നേഹികളായ ജീവൻ ജയകൃഷ്ണനും അഭിഷേകും സെക്രട്ടേറിയറ്റിനു മുന്നിൽ അടച്ചിട്ട കൂട്ടിൽക്കിടന്ന് നാലുദിവസത്തെ നിരാഹാര സമരം ആരംഭിച്ചപ്പോൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ മൃഗങ്ങൾക്കായി വ്യത്യസ്ത സമരവുമായി യുവാക്കൾ. മൃഗങ്ങളെ അടിമകളാക്കി മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്ന് ആരോപിച്ച് കൂട്ടിൽക്കിടന്നാണ് സമരം. മൃഗസ്നേഹിയും സാമൂഹികപ്രവർത്തകനുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് നാലുദിവസത്തെ പ്രതിഷേധം.

ജീവൻ ജയകൃഷ്ണനൊപ്പം അഭിഷേകാണ് പ്രതിഷേധിക്കുന്നത്. മൃഗങ്ങളെ അടിമകളാക്കി മനുഷ്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായി അവർ ആരോപിച്ചു. ഭക്ഷണത്തിനും വിനോദത്തിനുമായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ചൂഷണത്തിനായുള്ള ബ്രീഡിങ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Content Highlights: Animal Rights Activists Stage Cage Protest in Thiruvananthapuram