അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍
കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍

അമ്പലപ്പുഴ: ശബരിമല തീർത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. 21 വർഷക്കാലം ശബരിമല തീർത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ചു. 350-ൽ പരം പ്രാവശ്യം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. അദ്ധ്യാപകൻ ആയിരുന്നു.

കെ.സി. ഹരികുമാർ (അദ്ധ്യാപകൻ വി എച്ച്. എസ് എസ്. കണിച്ചുകുളങ്ങര), കെ.സി. കൃഷ്ണകുമാർ (അസിസ്റ്റന്റ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്) എന്നിവർ മക്കളാണ്. മജുഷ എസ്. (മജിസ്‌ട്രേറ്റ് കോടതി, ഹരിപ്പാട്), ജയദേവി ടി.ആർ. (ഭാരതീയ വിദ്യാഭവൻ, രാമനാട്ടുകര) എന്നിവരാണ് മരുക്കൾ.

സംസ്‌ക്കാരം ഇന്ന് (ബുധൻ) വൈകീട്ട് അഞ്ചിന് വീട്ടു വളപ്പിൽ.

Content Highlights: Kalathil Chandrasekharan Nair, former leader of Ambalapuzha Petta Sangham, passed away at age 93. He led the Ambalapuzha pilgrimage group to Sabarimala for 21 years. He completed over 350 Sabarimala pilgrimages during his lifetime. Funeral services held at his residence.