ആലുവയിൽ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: ആലുവയിൽ കാറിനകത്ത് 45 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂർണിക്കര ഐശ്വര്യ ഫ്ളാറ്റിലെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഫ്ളാറ്റിൽ മൂന്ന് മാസമായി ഒറ്റയ്ക്ക് താമസിക്കുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി അനില തോമസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവർ കാൻസർ ചികിത്സയിലുള്ള സ്ത്രീയാണ്. ഇടയ്ക്കിടെ ഇവർ വളർത്തു നായയുമായി നടക്കാനിറങ്ങാറുണ്ട്. മരിച്ച അനിലയെ കുറിച്ച് ഫ്ളാറ്റിലെ മറ്റുള്ളവർക്കും കാര്യമായ വിവരമില്ല. ഏറെ നാൾ തിരുവനന്തപുരത്ത് ഐ.ടി. മേഖലയിൽ ഇവർ ജോലി ചെയ്തിരുന്നതായി ചിലരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റിൽ താമസിക്കുന്ന സനൽ എന്നയാളുടേതാണ് കാർ. ടാക്സ് കാലാവധി കഴിഞ്ഞതിനാൽ ഇത് റോഡിൽ ഇറക്കാറില്ല. അതിനാൽ കാർ ശ്രദ്ധിക്കാറുമില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ട്.
Content Highlights: 45-year-old Anila Thomas found dead inside an unused car in Aluva., Deceased was a native of Palakkad Kalladikode and undergoing cancer treatment., Body was found in the compound of Choorakkara Aishwarya Flats., Police report indicates the body is about two days old.