എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റാനഗർ എക്സ്പ്രസ് ആലുവ വരെ

#സ്വന്തം ലേഖകൻ
കോട്ടയം റെയിൽവേ സ്റ്റേഷൻ | ഫോട്ടോ: മാതൃഭൂമി
കോട്ടയം റെയിൽവേ സ്റ്റേഷൻ | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: എറണാകുളം യാർഡിൽ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാക്കി. 25-ന് ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16128), 25-നു മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), 25-ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) എന്നിവയാണ് കോട്ടയം വഴിയാക്കിയത്.

എഗ്‌മോർ എക്സ്പ്രസ്‌ എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും. മാവേലി എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.

ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും. 24-നു ടാറ്റാനഗർ ജങ്ഷനിൽനിന്നു പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും.

Content Highlights: Three trains operating via Alappuzha have been diverted through Kottayam due to urgent track maintenance work at the Ernakulam yard.