പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല- എ.കെ. ബാലൻ

#ന്യൂസ് ഡെസ്ക്
എ.കെ. ബാലൻ, പി.കെ. ശശി | Photo: മാതൃഭൂമി
എ.കെ. ബാലൻ, പി.കെ. ശശി | Photo: മാതൃഭൂമി

പാലക്കാട്: പി.കെ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്ന് എ.കെ. ബാലൻ. ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ താൻ ജോത്സ്യൻ അല്ലെന്നും എ.കെ. ബാലന്റെ പ്രതികരണം.

ഷൊർണ്ണൂർ മുൻ എംഎൽഎ കൂടിയായിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേതക്ക് തരംതാഴ്ത്തിയിരുന്നു. ഇതേച്ചൊല്ലി സിപിഎമ്മുമായി അദ്ദേഹം അസ്വാരസ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി രാജിവെച്ചത്. രാജിക്കു പിന്നാലെ ശശി കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കായിരുന്നു എ.കെ. ബാലന്റെ മറുപടി.

Content Highlights: AK Balan responds to PK Sasi`s resignation and rumors of him joining Congress. Find out what he said about Sasi`s political future.