അജിന്റെ പ്രാണൻ രക്ഷിക്കാൻ ഐസക്കിന്റെ ഹൃദയം; എയർ ആബുലൻസ് കൊച്ചിയിലെത്തി

ഐസക്കിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ്, ഇൻസെെറ്റിൽ ഐസക്ക്
ഐസക്കിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ്, ഇൻസെെറ്റിൽ ഐസക്ക്

തിരുവനന്തപുരം: ഒരു പ്രാണന്‍ പിടിച്ചുനിര്‍ത്താന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസി(28)നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കൊല്ലം സ്വദേശി ഐസക്ക് ജോര്‍ജിന്റെ(33)ന്റെ ഹൃദയവുമായാണ് എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ തിരുവനന്തപുരത്തുനിന്ന്  പറന്നുയർന്നത്. ഒന്നേമുക്കാലോടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. 

ഉച്ചയ്ക്ക് 12.16 ഓടെയാണ് കിംസ് ആശുപത്രിയില്‍നിന്ന് ഹൃദയം ആംബുലന്‍സില്‍ തിരുവവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. 12.24 ഓടെ ആംബുലന്‍സ് വിമാനത്താവളത്തിലെത്തി. ശേഷം പന്ത്രണ്ട് നാല്‍പ്പതോടെയാണ് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ ഏഴാംതീയതിയാണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെവന്നതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുക.

വീണ്ടും കൊച്ചിയിലേക്ക് ഹൃദയം പറന്നെത്തുന്നു| തത്സമയം

Posted by Mathrubhumi on Thursday, September 11, 2025

Content Highlights: air ambulance carrying heart will fly from thiruvananthapuram to kochi