അധ്യാപകരാകാൻ നല്ലകുട്ടികളാകണം:എയ്ഡഡ് അധ്യാപക നിയമനം, പോലീസിന്റെ 'ഗുഡ് സർട്ടിഫിക്കറ്റ്' നിർബന്ധം

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് പോലീസിന്റെ 'ഗുഡ് സർട്ടിഫിക്കറ്റ്' നിർബന്ധമാക്കി. പോലീസ് പരിശോധന പൂർത്തിയാക്കി മാത്രമേ ഇനി നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂവെന്ന് നിർദേശിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവുമിറക്കി.
കേരള വിദ്യാഭ്യാസച്ചട്ടത്തിലും (കെ.ഇ.ആർ.) ഭേദഗതിവരുത്തും. നിയമനാംഗീകാരത്തിനുള്ള രേഖകളിൽ ഇനി പോലീസ്
പരിശോധനാ സാക്ഷ്യപത്രം കൂടി ഉൾപ്പെടുത്തും.
വാർഡൻ, അധ്യാപകർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിന്, പോലീസിന്റെ ലൈംഗികപീഡനപ്രതികളുടെ രജിസ്ട്രിയിലുള്ളവരെ പരിഗണിക്കരുതെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള സർക്കാർ സമിതി 2021-ൽ ശുപാർശ ചെയ്തിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പോലീസ് സാക്ഷ്യപത്രം നിർബന്ധമാക്കണമെന്ന് 2021-ൽ ആഭ്യന്തരവകുപ്പും ഉത്തരവിറക്കിയിരുന്നു.
Content Highlights: Police clearance certificate is now mandatory for aided school teacher appointments in Kerala., General Education Department has issued an official order regarding the recruitment process., KER (Kerala Education Rules) will be amended to include the police verification certificate., Move follows recommendations to exclude individuals listed in sexual offense registries from working with children.