'UDF യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണം, കാര്യങ്ങളൊക്കെ പുറത്തുവരട്ടെ'; സതീശനെതിരേ വീണ്ടും അടൂർപ്രകാശ്

#ന്യൂസ് ഡെസ്ക്
അടൂർപ്രകാശും വി.ഡി. സതീശനും | Photo: മാതൃഭൂമി
അടൂർപ്രകാശും വി.ഡി. സതീശനും | Photo: മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ്. യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണം. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത് എന്നും അടൂർപ്രകാശ് പരിഹസിച്ചു.

മന്ത്രിമാർക്ക് അതൃപ്തി ഉണ്ടോ എന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. ചില അഭിപ്രായങ്ങൾ ഞാൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്- അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. പാർട്ടി അറിയാതെയാണ് മുഖ്യമന്ത്രി പല തീരുമാനമെടുക്കുന്നത് എന്നവിമർശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കാര്യങ്ങളൊക്കെ പുറത്തുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുന്നണിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ താൻ അറിയുന്നില്ലെന്നാണ് അടൂർപ്രകാശിന്റെ അതൃപ്തിയുടെ തുടക്കം. ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ചർച്ചയോ തുടർനടപടികളോ ഉണ്ടായില്ല. ആരോപണം നേരിടുന്ന മുഖ്യമന്ത്രി മറുപടി പറയുകയോ യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുകയോ ചെയ്യുന്നില്ല തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും അടൂർ പ്രകാശിന് നീരസം തുടരുന്നുണ്ട്.

Content Highlights: UDF Convenor Adoor Prakash criticizes the delay in holding UDF meetings., Adoor Prakash expresses ongoing displeasure regarding unilateral decision-making., Questions raised about collective responsibility within the cabinet and alliance.