അടിമാലി മണ്ണിടിച്ചിൽ; വീട് മണ്ണിൽ മൂടിത്തകർന്നതറിയാതെ ഖദീജ യാത്രയായി

അടിമാലി മണ്ണിടിച്ചിലിൽ കോൺക്രീറ്റിനിടയിൽ കുടുങ്ങിയ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു, ഖദീജ
അടിമാലി മണ്ണിടിച്ചിലിൽ കോൺക്രീറ്റിനിടയിൽ കുടുങ്ങിയ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു, ഖദീജ

അടിമാലി: മലയിടിഞ്ഞ് ലക്ഷംവീട് നഗറിലേക്ക് വീഴുമ്പോൾ ഖദീജ ആശുപത്രിയിലായിരുന്നു. തന്റെ വീട് മണ്ണിൽ മൂടിത്തകർന്നെന്ന് ആ വയോധിക അറിഞ്ഞില്ല. അതറിയാതെ അവർ യാത്രയായി.

അടിമാലി വടക്കേക്കര ഖദീജ (65) ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ദീർഘനാളായി അസുഖബാധിതയായി ഐസിയുവിലായിരുന്നു.

ലക്ഷംവീട് നഗറിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രോഗം കൂടിയപ്പോൾ മകൾ സെലീനയുടെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് ആശുപത്രിയിലേക്ക് പോയത്. ഇതോടെ ലക്ഷംവീട്ടിലെ വീട് അടച്ചിട്ടു.

ആ വീട് തകർന്ന് മണിക്കൂറുകൾക്കകം ഖദീജ മരിച്ചു. മൃതദേഹം അടിമാലി ടൗൺ ജുമാമസ്ജിദ്‌ കബറിസ്താനിൽ കബറടക്കി. സൽമ, സുലൈമാൻ എന്നിവരാണ് മറ്റുമക്കൾ.

Content Highlights: Tragic Adimali landslide buries home as elderly Khadeeja, unaware of the destruction, passes away in hospital. A life lost amidst disaster.