അഭിമന്യു കേസ്: എതിർവിസ്താരം ഇന്നും തുടരും; പ്രതികളേക്കുറിച്ചുള്ള വിവരവുമായി ഒരാൾ വീട്ടിലെത്തിയെന്ന് സഹോദരന്റെ പരാതി

#ന്യൂസ് ഡെസ്ക്
അഭിമന്യു കൊലക്കേസിലെ പ്രതികൾ | അഭിമന്യു | Image: MBTV Screengrab
അഭിമന്യു കൊലക്കേസിലെ പ്രതികൾ | അഭിമന്യു | Image: MBTV Screengrab

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും. കേസിലെ മൂന്നാം സാക്ഷിയെയാണ് പ്രതിഭാഗം ഇപ്പോൾ വിസ്തരിക്കുന്നത്.

സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളയാണ് പ്രതികൾക്കായി ഹാജരാകുന്നത്. പ്രതികളുടെ ഫോട്ടോകൾ അന്വേഷണത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞത് സാക്ഷി കോടതിയിൽ പറഞ്ഞു.

അഭിമന്യുവിനെയും തന്നെയും ആക്രമിച്ചവരെ തിരിച്ചറിഞ്ഞ് മൊഴി നൽകിയിരുന്നു. പോലീസ് തനിക്ക് പ്രതികളെ കാണിച്ചുതരുകയായിരുന്നില്ലെന്ന് ഫോട്ടോകൾ പോലീസ് ഫോണിൽ അയച്ചുനൽകിയെന്ന പ്രതിഭാഗത്തിന്റെ ചോദ്യം നിഷേധിച്ചുകൊണ്ട് സാക്ഷി പറഞ്ഞു.

അതേസമയം, പ്രതികളെ സംബന്ധിച്ച വിവരങ്ങളുമായി ഒരാൾ കഴിഞ്ഞദിവസം വട്ടവടയിലെ വീട്ടിൽ ചെന്നതായി അഭിമന്യുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights: Cross-examination of the third witness continues in the Ernakulam Principal Sessions Court., Senior advocate B. Raman Pillai is representing the accused., Witness identified the accused from photographs during the investigation., Abhimanyu's brother filed a police complaint regarding a suspicious visit to their Vattavada home.