കാസര്‍കോട്ട് പാളത്തിന് നടുവില്‍ സിമന്റ് കട്ട: വിവരം നല്‍കിയത് ലോക്കോ പൈലറ്റ്, RPF സ്ഥലത്തെത്തി

പ്രതീകാത്മക ചിത്രം, റെയില്‍പാളം
പ്രതീകാത്മക ചിത്രം, റെയില്‍പാളം

കാസര്‍കോട്: റെയില്‍വേ പാളത്തിനു നടുവില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള റെയില്‍വേ പാളത്തിലാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 

കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റാണ് ഇവ കണ്ടത്. ട്രെയിന്‍ അപകടം കൂടാതെ കടന്നുപോയി. ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫും പോലീസും പ്രദേശത്ത് പരിശോധന നടത്തി.

Content Highlights: A block of cement and a piece of closet were found in the middle of the railway tracks