വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമുള്ള കോളനിയിലെ ചാത്തൻകോട്ടിൽ അൻസാറിന്റേയും ഷിഹാനയുടേയും മകൾ നെെഷാന ഇഷാൽ ആണ് മരിച്ചത്. 78 ദിവസമായിരുന്നു കുഞ്ഞിന്റെ പ്രായം.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. 

Content Highlights: Newborn dies after choking while breastfeeding at Wadakkanchery